കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു രണ്ടു യുവതികളെ കാണാതായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ബേള, കുക്കംകൂടല്‍ സ്വദേശിനിയാണ് കാണാതായവരില്‍ ഒരാള്‍. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ മാത് സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേ സമയം നെല്ലിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 31കാരിയാണ് കാണാതായ രണ്ടാമത്തെയാള്‍. വെള്ളിയാഴ്ച രാവിലെ വിദ്യാനഗറിലേക്ക് ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.







