നട്ടപ്പാതിരക്കു റോഡിലിരുന്നു കട്ടക്കളി; 12,150 രൂപയുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: നട്ടപ്പാതിരക്കു റോഡു സൈഡിലിരുന്നു ചൂതാട്ടം നടത്തുകയായിരുന്ന രണ്ടുപേരെ കുമ്പള എസ് ഐ മാരായ കെ ശ്രീജേഷ്, അനന്തകൃഷ്ണന്‍, ജിതേഷ് എന്നിവര്‍ ഇന്നു പുലര്‍ച്ചെ ഒരു മണിക്കു മായിപ്പാടി പേരാല്‍ കണ്ണൂരില്‍ പിടിച്ചു. കളിക്കളത്തില്‍ നിന്നു 12150 രൂപയും കട്ടക്കളി കട്ടകളും സ്റ്റീല്‍പ്ലേറ്റും വിവിധ ചിഹ്നങ്ങള്‍ പതിച്ച പ്ലാസ്റ്റിക് ഷീറ്റും മറ്റും കണ്ടെടുത്തു. പെര്‍വാഡ് കെ കെ റോഡ് ഷഹീര്‍ മന്‍സിലിലെ റഹീം കെ (38), കുണ്ടങ്കേരടുക്ക വിരയ്യ ഹൗസിലെ ശരത് എം (36) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തുമ്പോള്‍ റോഡരുകില്‍ നിരവധി പേര്‍ വട്ടമിട്ടു കുനിഞ്ഞിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഒന്നുമറിയാത്തപോലെ നിന്നവരോടു പൊലീസ് കാര്യമന്വേഷിച്ചു. രാത്രി വെറുതെ തമാശക്കു കട്ടകളിക്കുകയായിരുന്നെന്നു അവര്‍ തിരിച്ചു പറഞ്ഞു. നിലത്തു നോക്കിയപ്പോള്‍ ചിതറിക്കിടക്കുന്ന പണവും കളി ഉപകരണങ്ങളും കണ്ടു രണ്ടുപേരെയും പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page