മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: സ്‌കോട്ടീഷ് ചളിയങ്കോടും യുനൈറ്റഡ് പേരാലും ഫൈനലില്‍; ഫൈനല്‍ ഞായറാഴ്ച

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഈവനിംഗ് അണ്ടര്‍- 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകിട്ട് 5 മണിക്ക് നടക്കും. മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് മൈതാനത്ത് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്‌കോട്ടീസ് ചളിയങ്കോടും യുണൈറ്റഡ് പേരാലും മാറ്റുരക്കും.
കഴിഞ്ഞദിവസം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ടിവിഎസ് മൊഗ്രാലിനെ എതിരില്ലാത്ത രണ്ട് ഗോളിന് സ്‌കോട്ടീഷ് ചളിയങ്കോട് തോല്‍പ്പിച്ചു ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗല്ലി ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യുണൈറ്റഡ് പേരാല്‍ ഫൈനലില്‍ ഇടം നേടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page