ഉദുമ അംബിക എ.എല്‍പി സ്‌കൂള്‍ പാചകപ്പുര എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഉദുമ: അംബിക എ.എല്‍പി സ്‌കൂള്‍ പാചകപ്പുര സി എച്ച് കുഞ്ഞമ്പു എം എല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച എ ഇ ഒ ടി വി മധുസൂദനനെ ചടങ്ങില്‍ ആദരിച്ചു. ടാലന്റ് പരീക്ഷയില്‍ വിജയിച്ച സ്‌കൂളിലെ കുട്ടികളെയും അനുമോദിച്ചു. നിഷിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മൈമൂന എം എ, വേണു സി കെ, അനീസ് കെ വി, സ്‌കൂള്‍ മാനേജര്‍ കെ ബാലകൃഷ്ണന്‍, മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, കണ്‍വീനര്‍ എച്ച് ഹരിഹരന്‍, പിടിഎ പ്രസിഡണ്ട് വിനോദ് കെ, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വാമനന്‍ കെ വി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ രമേശ് കുമാര്‍ കൊപ്പല്‍, ഉദുമ പടിഞ്ഞാറ് പ്രാദേശിക സമിതി സെക്രട്ടറി സുകുമാരന്‍ എ കെ, ചൂളിയാര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി പ്രസാദ് കുമാര്‍ ബി, മുന്‍ പ്രധാനാധ്യപകന്‍ കെ വി കുഞ്ഞിക്കോരന്‍, മുന്‍ പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീജ സുനില്‍, പ്രധാനാധ്യാപിക രമണി, സവിത കെ പി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page