കാസര്‍കോട്ടും ഉള്ളാളിലും വന്‍ എം ഡി എം എ വേട്ട; നെല്ലിക്കുന്ന്, സ്വദേശി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടും ഉള്ളാളിലും വന്‍ മയക്കുമരുന്നു വേട്ട. 150ഗ്രാം എം ഡി എം എയുമായി നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, സിംഗപ്പൂര്‍ ഹൗസിലെ ബി എം സിദ്ദിഖി (43)നെ 32 ഗ്രാം എം ഡി എം എയുമായി കാസര്‍കോട് ടൗണ്‍ എസ് ഐ സി ആര്‍ മൗഷമിയും സംഘവുമാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ കറന്തക്കാട്ട് വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം കറന്തക്കാട്ടെ ഒരു ഹോട്ടലിനു സമീപത്ത് എത്തിയപ്പോള്‍ ഒരു കാര്‍ സംശയകരമായ സാഹചര്യത്തില്‍ കാണുകയായിരുന്നു. പൊലീസ് വാഹനം കാറിനു അടുത്തേയ്ക്ക് നീങ്ങുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന ആള്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി കാറിന്റെ ഡാഷ് ബോര്‍ഡ് പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയതെന്നു പൊലീസ് വെളിപ്പെടുത്തി.
പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത്, ഡ്രൈവര്‍ ജിതേഷ് എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍ തലപ്പാടി ഭാഗത്തേയ്ക്ക് വിതരണത്തിനു കൊണ്ടുവരികയായിരുന്ന 118ഗ്രാം എം ഡി എം എയുമായാണ് മൂന്നു പേരെ പൊലീസ് ഉള്ളാളില്‍ അറസ്റ്റ് ചെയ്തത്. ഉള്ളാള്‍ സ്വദേശികളായ മുസ്തഫ സിദിയാബ (34), മുഹമ്മദ് ഷിഫാന്‍ (28), മയ്യാദി (28) എന്നിവരെ മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മുസ്തഫ സിദിയാബ കന്നുകാലി മോഷണ കേസിലും പ്രതിയാണെന്നു പൊലീസ് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബദിയഡുക്കയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ഭര്‍തൃമതിയെയും കാണാതായി; പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പോകുന്നുവെന്നു പറഞ്ഞ്, ഭര്‍തൃമതി പോയത് ഡ്രൈവിംഗ് ടെസ്റ്റിന്

You cannot copy content of this page