കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ കലാശ പോരാട്ടം ഇന്ന് (ശനി) രാത്രി 8.30 മണിക്ക് നടക്കും. കലാശപ്പോരില്‍ ഗ്രീന്‍സ്റ്റാര്‍ അല്ലാമയും കാര്‍ഗില്‍ എഫ് സിയുമാണ് കൊമ്പു കോര്‍ക്കുക. കെ എഫ് സി കാറഡുക്കയെ കീഴടക്കിയാണ് ഗ്രീന്‍സ്റ്റാര്‍ അല്ലാമ ഫൈനയില്‍ എത്തിയത്. ഗോപി ആന്റ് നാണു മെമ്മോറിയലിനെ പരാജയപ്പെടുത്തിയാണ് കാര്‍ഗില്‍ എഫ് സി ഫൈനലില്‍ എത്തിയത്. ഇരു ടീമുകള്‍ക്കുമായി പ്രമുഖ താരങ്ങള്‍ അണി നിരക്കും.






