മഞ്ചേശ്വരത്ത് പുലര്‍ച്ചെ അറവുമാടുകളെ ലോറിയില്‍ നിന്നിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ സംഘം ചേര്‍ന്ന് അക്രമം; രണ്ടു പേര്‍ ആശുപത്രിയില്‍

മഞ്ചേശ്വരം: ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെയും ഏജന്റുമാരെയും ഓട്ടോയിലും ബൈക്കിലുമെത്തിയ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചു അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ കന്നുകാലി കച്ചവട ഏജന്റുമാരായ രണ്ടു പേരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപി സ്വദേശികളും പാലക്കാട്ടു താമസക്കാരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി അബ്ബാസിനും മര്‍ദ്ദനമേറ്റു. ഇന്നു പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു അക്രമമെന്നു പരിക്കേറ്റവര്‍ പരാതിപ്പെട്ടു.
മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമമെന്നു പറയുന്നു. കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘമാണ് അക്രമിച്ചത്. അനില്‍കുമാര്‍ എന്നൊരാളുടെ നേതൃത്വത്തിലായിരുന്ന അക്രമമെന്നു പറയുന്നു. ഇയാളുടെ മൊബൈല്‍ സംഭവസ്ഥലത്തു നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ടെന്നറിയുന്നു. സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി വ്യാപകമായി അന്വേഷിച്ചെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണ്.
നിരവധി വര്‍ഷങ്ങളായി അക്രമമേറ്റവര്‍ പതിവായി കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുന്ന അതേ സ്ഥലത്താണ് ഇന്ന് അക്രമമുണ്ടായതെന്നു ആശുപത്രിയിലായവര്‍ പറയുന്നു. ഇതേ ലോറിയിലാണ് പതിവായി കന്നുകാലികളെ കൊണ്ടു വരുന്നതെന്നും ഇതേ സ്ഥലത്തു വച്ചു തന്നെയാണ് അറവുശാലകള്‍ക്കു കന്നുകാലികളെ വില്‍പ്പന ചെയ്യുന്നതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബദിയഡുക്കയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ഭര്‍തൃമതിയെയും കാണാതായി; പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പോകുന്നുവെന്നു പറഞ്ഞ്, ഭര്‍തൃമതി പോയത് ഡ്രൈവിംഗ് ടെസ്റ്റിന്

You cannot copy content of this page