കാസർകോട് : അറവ് കേന്ദ്രത്തിലേയ്ക്ക് പശുക്കളെ ഇറക്കി കൊടുക്കുന്നുവെന്ന് ആരോപിച്ച് അന്യ സംസ്ഥാനക്കാരായ രണ്ടു പേരെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിൽ നാലുപേർ അറസ്റ്റിൽ . കുഞ്ചത്തൂരിലെ അനിൽകുമാർ (23),പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെ ഹൊസങ്കടിക്ക് സമീപത്തെ കരോഡെയിലാണ് കേസിനാസ്പദമായ സംഭവം. കന്നുകാലികളുമായി പാലക്കാട് നിന്നും എത്തിയ ലോറി ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശികളായ ഫർ ഖാൻ ( 48 ), ദൗദ് (28) എന്നിവരാണ് അക്രമത്തിനു ഇരയായത്. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഇസ്ലാം വിശ്വാസിയ ടക്കമുള്ള 6 പേരാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പരിക്കേറ്റവർ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികി ത്സ തേടിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് പൊലീസ് ഊർജ്ജിത അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.






