ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാത വിസ്തൃതമാക്ക ണമെന്നാവശ്യപ്പെട്ടു ജനകീയ കർമ്മസമിതി 3 മാസമായി നടത്തുന്ന സമരപ്പന്തൽ ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി സന്ദർശിച്ചു. പ്രശ്നം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെയും ദേശീയ പാതാ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുവെന്നും അനുകൂല തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അശ്വിനി ജനകീയ കർമ്മ സമിതിക്കു ഉറപ്പ് നൽകി. സമരത്തിന് നേതൃത്വത്തിന് നൽകുന്ന കർമ്മസമിതി അംഗങ്ങളായ പി.കെ. ഭാസ്കരൻ, രഘുത്തമൻ, കെ. കുമാരൻ, പ്രൊഫ. നാരായണൻ , ടി.വി. ലത, കെ.സി. സതീശൻ, ശ്രീകാന്ത് ചെറുവത്തൂർ, ജ്യോതിഷ് പി.കെ., ബാലൻ കെ, പ്രകാശൻ വി.വി, ബിജെപി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻ്റ് ടിവി ഷിബിൻ, ജനറൽ സെക്രട്ടറിമാരായ രാജീവൻ ചീമേനി, എ.കെ ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അശ്വിൻ ചെറുവത്തൂർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയ ബി.ജെ.പി നേതാക്കളും അശ്വനിക്കൊപ്പമുണ്ടായിരുന്നു.






