കാസർകോട്:സൈക്കിൾ യാത്രക്കാരിയായ 10 വയസുകാരിയെ തടഞ്ഞു നിർത്തി ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . പയ്യന്നൂർ ,വെള്ളൂർ സ്വദേശിയായ ഫിർദൗസ് മൂപ്പന്റകത്തി (39)നെയാണ് കാസർ കോട് വനിതാ പൊലീസ് സ്റ്റേഷനിലെ എസ് ഐ അജിതയും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. പ്രതി ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. നിരവധി സിസി ടി വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ കാഞ്ഞങ്ങാട്, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളുള്ളതായി അറിയിപ്പിൽ പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കാസർകോട് എ എസ് പി അശോക് അച്യുതന്റെ നേതൃത്വത്തിലുള്ളഅന്വേഷണ സംഘത്തിൽസിവിൽ പൊലീസ് ഓഫീസർ സുമി മോളും ഉണ്ടായിരുന്നു.






