രോഗനിർണ്ണയ രംഗത്ത് മുന്നേറ്റം ; കാസർകോട് ആസ്റ്റർ മിംസിൽ എം ആർ ഐ പരിശോധന ആയിരം കടന്നു

കാസർകോട് : മികച്ച രോഗനിർണ്ണയത്തിൽ ആസ്റ്റർ മിംസ് കാസർകോട് പുതിയ നാഴികക്കല്ല്പിന്നിട്ടു. ആശുപത്രിയിൽ1001 എംആർഐ നടപടിക്രമങ്ങളും 500 ഫീറ്റൽ സ്കാനിംഗ് പ്രൊസീജ്യറുകളും വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷം മാനേജ്മെന്റും ജീവനക്കാരും കേക്ക് മുറിച്ചു ആഘോഷിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഗ്രൂപ്പ് സിഒഒ എസ്. രമേഷ് കുമാർ, കൺട്രി ഹെഡ് (സെയിൽസ്, മാർക്കറ്റിംഗ്, ആർസിഎം) വിനീഷ് ഗെയ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷത്തിൽ ആസ്റ്റർ മിംസ് കാസർകോട് സിഒഒ സുധീർ ബാസുരി, ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ സൂരജ് കെ എം, വിവിധ വകുപ്പ് മേധാവികൾ, ഡോക്ടർമാർ, ജീവനക്കാർ പങ്കെടുത്തു.
കാസർകോട് മേഖലയിലെ ആരോഗ്യരംഗത്ത് നൂതനമായ ഇമേജിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ഈ നാഴികക്കല്ല് വലിയൊരു ചുവടുവെപ്പാണെന്നു അവർ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page