കൊല്ലം: കൊല്ലം പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ തിരയില്‍പ്പെട്ട് കാണാതായി. കൂടെയുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പൊഴിക്കര ദേവീക്ഷേത്രത്തിന് സമീപം ഉച്ചയ്ക്ക് രണ്ടരമണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അയത്തില്‍ സ്വദേശി കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. കുളിക്കാനിറങ്ങിയ അഞ്ചുപേരും സഹപാഠികളാണ്. ഇന്ന് അവധി ദിവസമായതിനാല്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്.







