കാസര്‍കോട്: വീടിന്റെ രണ്ടാം നിലയില്‍ നിന്നു താഴേക്കു വീണ് യുവാവിനു ദാരുണാന്ത്യം. പെര്‍മുദെയില്‍ രാമചന്ദ്രന്‍ എന്നയാളുടെ വീടിന്റെ രണ്ടാം നിലയില്‍ പെയിന്റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന ഷംസാദ് (30) ആണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ തെന്നി താഴെ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അന്വേഷിക്കുന്നു.






