അര്‍ദ്ധരാത്രിയില്‍ ചേവാര്‍ റോഡില്‍ കൂട്ട സംഘട്ടനം; 7 പേരെ അടിച്ചോടിച്ചു; 3 പേര്‍ അറസ്റ്റില്‍

കുമ്പള: ചേവാര്‍ റോഡില്‍ അര്‍ദ്ധരാത്രി സംഘം ചേര്‍ന്നു സംഘട്ടനത്തിലേര്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ മംഗല്‍പ്പാടി ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയരാക്കിയ ശേഷം പൊലീസ് അറസ്റ്റു ചെയ്തു.
രാത്രി പെട്രോളിംഗിനിടെയാണ് ചേവാറിലെ ഒരു ചായകടക്കു മുന്നില്‍ പത്തംഗസംഘം സംഘട്ടനം നടത്തുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് ആക്രമികള്‍ക്കടുത്തു പാഞ്ഞെത്തിയെങ്കിലും അവര്‍ അക്രമം തുടരുയായിരുന്നു. അക്രമത്തില്‍ നിന്നു ഇവരെ പിന്തിരിപ്പിക്കാന്‍ നടത്തിയ സമാധാന ദൗത്യം പരാജയപ്പെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ചു. ലാത്തിയടിയുടെ ചൂടറിഞ്ഞ ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മൂന്നു പേര്‍ പിന്മാറാതെ ഉറച്ചു നിന്നു. ബംബ്രാണ ബായിക്കട്ടയിലെ മുഹമ്മദ് ജാസിം സി എ (20), ബത്തേരി എം എം ഹൗസിലെ ഹമീദലി താഹിര്‍ (22), ഉളുവാര്‍ സഹാദിയ മന്‍സിലിലെ അബ്ദുല്‍ ജലീല്‍ എന്നിവരെ എസ് ഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page