കാസര്‍കോട്: വയോധികനെ അയല്‍ക്കാരിയുടെ ഷെഡ്ഡില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്, ചെരുമ്പക്കോട്ടെ മൂത്തോട്ടത്തില്‍ ഹൗസില്‍ കുഞ്ഞിക്കണ്ണന്‍ (72) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെയാണ് കുഞ്ഞിക്കണ്ണനെ അയല്‍ക്കാരിയായ നാരായണി താമസിക്കുന്ന ഷെഡ്ഡില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. ഉടന്‍ കൊന്നക്കാട്ടെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ മകന്‍ കെ ബിനു നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.






