വിവാഹബന്ധം വേർപെടുത്തിയ യുവതി മുൻ ഭർത്താവിനു 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കണ്ണൂർ : വിവാഹബന്ധം വേർപെടുത്ത യുവതി മുൻ ഭർത്താവിന് 7 22 212 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബ കോടതി ഉത്തരവിട്ടു. കണ്ണൂർ ചാല സ്വദേശിയുടെ പരാതിയിലാണ് മുസ്ലിം നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയ യുവതി മുൻ ഭർത്താവിനു നഷ്ടപരിഹാരം നൽകേണ്ടത്. അല്ലെങ്കിൽ മുൻ ഭർത്താവ് വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾ തിരിച്ചു കൊടുക്കണം. ന്യൂസിലൻഡിൽ ജോലിയുണ്ടായിരുന്ന യുവാവ് 2022 ജൂണിലാണ് പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെ ന്യൂസിലൻഡിലേക്കു കൊണ്ടുപോകാൻ വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഭാര്യ വിസമ്മതിച്ചു. മാനസിക സംഘർഷത്തിലായ ഭർത്താവുമായുള്ള വിവാഹ ബന്ധം യുവതി പിന്നീട് നിയമപ്രകാരം വേർപെടുത്തുകയും മറ്റൊരാളെ വിവാഹം ചെയ്യുകയും ആയിരുന്നു .ഇതിനെ തുടർന്ന് മുൻ ഭർത്താവായ യുവാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page