നിയമന സ്തംഭനം: കാസര്‍കോട്ട് പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമം; കെഎസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: നിയമന സ്തംഭനത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പിഎസ് സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമം. വിവരമറിഞ്ഞ് എത്തിയ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. കെഎസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂരിന്റെ നേതൃത്വത്തില്‍ പത്തോളം പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പിഎസ് സി ഓഫീസിനു സമീപത്ത് എത്തിയത്. നിയമനങ്ങളൊന്നും നടത്താത്ത ഓഫീസ് തുറന്നിരിക്കേണ്ടതില്ലെന്നും താഴിട്ട് പൂട്ടുമെന്നുമാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ടൗണ്‍ പൊലീസെത്തി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page