കാസർകോട്: കാസർകോട്ട് പണിമുടക്കിയ തൊഴിലാളികൾ ഇടതുപക്ഷ – വലതുപക്ഷ ചേരികളായി വെവ്വേറെ പ്രകടനം നടത്തുന്നു. ഇടതുപക്ഷ തൊഴിലാളി പ്രവർത്തകാർ പ്രകടനം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാൽ എംഎൽഎ,സി ഐടി യു നേതാക്കളായ ടി കെ രാജൻ,മണി മോഹനൻ, ഗിരി കൃഷ്ണൻ തുടങ്ങിയവരും എ ഐ ടി യു സി നേതാക്കളായ ടി കൃഷ്ണൻ, ബിജു ഉണ്ണിത്താൻ തുടങ്ങിവരും നേതൃത്വം നൽകി.പുതിയ ബസ് സ്റ്റാൻഡിൽനിന്നു ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതു യോഗവുമുണ്ടായിരുന്നു.
അതേസമയം വലതു ട്രേഡ് യൂണിയനുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിച് കെ എസ് ആർ ടി സി ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ തന്നെ സമാപിപ്പിച്ചു.
ടി വി കുഞ്ഞിരാമൻ, കെ പി മുഹമ്മദ് അഷ്‌റഫ്, ഷെരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീർ, എ അഹമ്മദാലി, അർജുനൻ താ യാലങ്ങാടി, ബി സി കുമാരൻ, സി വി ഉമേഷൻ, മുത്ത ലീബ്, ബീഫാത്തിമ ഇബ്രാഹിം, മൊയ്ദീൻ കൊല്ലമ്പാടി, പി ജി സോണി, ഉമേഷൻ അ ണങ്കൂർ, കെ ടി അബ്ദുൽ റഹ്മാൻ, സുബൈർ, ഷുക്കൂർ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി പൊതുയോഗവും നടത്തി.







