സംസ്ഥാനത്തെ ആരോഗ്യ മേഖല വിദേശ കുത്തകൾക്ക് വിധേയമാകുന്നു; ചെറുകിട ആശുപത്രികൾ സംരക്ഷിക്കണം :ഐ എം ഐ ഡിഎംഒ ഓഫീസ് ധർണ 13 ന്

കാസർകോട്: ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ 13 സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസ് ധർണ നടത്താൻ ഐ.എം.എ.വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. 15 കിടക്ക വരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൽ നിന്ന് ഒഴിവാക്കുക, ഇത്തരം ആശുപത്രികളുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കാതിരിക്കുക 1 സംസ്ഥാനത്തെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കുവാൻ വിദേശ നിക്ഷേപ കമ്പനികൾ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിഴുങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്ന ആശുപത്രികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ധർണ വിജയിപ്പിക്കാൻ ജില്ലാ പ്രസിഡന്റ് ഡോക്ടർ സി എച്ച് ജനാർദ്ദനനായി ക്, കൺവീനർ ടി. കാസിം പ്രവർത്തകരെ ആഹ്വാനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page