കുമ്പള :കൊലക്കേസ് പ്രതിയായ മകൻ വീട്ടിൽ കയറി വധ ഭീഷണി മുഴക്കുന്നുവെന്നു വയോവൃദ്ധയായ മാതാവ് പോലീസിൽ പരാതിപ്പെട്ടു. പൈവളിക കലായ് മനയിലെ ബാലകാവേദി യുടെ (82) പരാതിയിൽ മകൻ ജയ കെ എന്ന ജയറാം നൊണ്ട ( 54) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദിയുടെ മറ്റൊരു മകനായ പത്മനാഭ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയറാം .കൊലക്കേസിൽ സാക്ഷിയായ മാതാവിനോട് കോടതിയിൽ മൊഴിമാറ്റി പറയണമെന്നും അല്ലെങ്കിൽ കൊന്നുകളയും എന്നുമാണ് ഭീഷണിയെ ന്ന് പരാത്രിയിൽ പറയുന്നു. ഇതോടൊപ്പം സ്വത്തിന്റെ ഓഹരി നൽകണമെന്നാവശ്യപ്പെട്ടും ഭീഷണി തുടരുകയാണെന്ന് പരാതിയിൽ കൂട്ടിച്ചേർത്തിരുന്നു.






