കുമ്പള:കാലപ്പഴക്കവും, തകർച്ചയും മൂലം വർഷങ്ങളായി ഗതാഗതം നിരോധിച്ച കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട- കൊടിയമ്മ പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നബാർഡ്ന്റെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഷാരോൺ, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അർജ്ജുനൻ ഇ.കെ,അസി. എക്സി. എഞ്ചിനീയർ ഗോകുലൻ . ടി,അസി. എഞ്ചിനീയർ രാഘവൻ കെ പദ്ധതി പ്രദേശം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,നസീമ കുമ്പള, പഞ്ചായത്ത് മെമ്പർമാരായ വൈ പ്രസി. ബൽക്കീസ്,അബ്ബാസ് ,മഞ്ജുനാഥ ആൾവ, ഇനാസ് ഫവാസ് , രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ സി എ സുബൈർ, യൂസഫ് ഉളുവാർ, താജുദ്ദീൻ മൊഗ്രാൽ, യൂസഫ് കെ ബി, ജയപ്രകാശ് ഷെട്ടി, മഹേഷ് പുണിയൂർ, ഹനീഫ് ഹാജി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പാലം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രക്ഷോഭ ങ്ങ ൾനടത്തിയിരുന്നു . നിയമസഭയിലും ഉന്നയിച്ചിരുന്നു. സർക്കാർ ഫണ്ട് ലഭ്യമാക്കിയാണ് ഇപ്പോൾ നബാർഡി ന്റെ സഹായത്തോടെ പാലം പുനർനിർമ്മിക്കാൻ നീക്കം. യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പു നൽകി.







