കാസർകോട്: പണിമുടക്ക് ജില്ലയിൽ രാവിലെ പൂർണ്ണമാണ്. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപൂർവമായി ഓടുന്നുണ്ട് .എന്നാൽ ലോറികളും ബസ്സുകളും ഓടുന്നില്ല. കാസർകോട്, കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, മേഖലകളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുന്നു. മെഡിക്കൽ സ്റ്റോറുകൾ അപൂർവമായി തുറന്നിട്ടുണ്ട്. ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ് . ‘ പണിമുടക്ക് ബന്ദിന്റെ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാന സ്ഥിതിയാണ് ഇപ്പോഴെന്നു വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ബസുകളുടെ പ്രവർത്തനം നിലച്ചതും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതും അതിഥി തൊഴിലാളികളെ കൂടുതൽ വിഷമിപ്പിക്കുന്നു. വയനാട്ടിൽ വാഹനഗതാഗതം തടയുന്നത് സംഘർഷത്തിനിടയാക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. കൽപ്പറ്റയിൽ തടഞ്ഞു നിറുത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരുമായി സമരക്കാർ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ജില്ലയിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് അടപ്പിക്കാൻ ശ്രമമുണ്ടായതായും വിവരമുണ്ട്. പോലീസ് സംഭവ സ്ഥലത്തുണ്ടെങ്കിലും സ്ഥിതിഗതികൾ നോക്കിനിൽക്കുകയാണെന്ന് ആരോപിക്കുന്നു.

ദേശീയ പണിമുടക്കാണ് ആഹ്വാനം ചെയ്തിട്ടുള്ളതെ ങ്കിലും മറുസംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ. കർണാടകയിൽ നിന്നുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതിർത്തി കടന്ന് ഓടുന്നില്ല. അതേസമയം കർണാടകയിൽ ബസ്സുകൾ സാധാരണ നിലയിൽ ഓടുന്നു . കടകമ്പോളങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും പണിമുടക്ക് ബാധിച്ചിട്ടില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ’







