പുളിക്കൂർ ആരോഗ്യ കേന്ദ്രത്തിൽ കള്ളൻ കയറി; കൊണ്ടുപോയത് കോപ്പർടിയും സ്റ്റെ തസ്കോപ്പും!

കാസർകോട്: മധൂർ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽപ്പെട്ട നാഷണൽ നഗർ, പുളിക്കൂറിലെ ആരോഗ്യ കേന്ദ്രത്തിൽ മോഷണം. വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കോപ്പർ ടി, സ്റ്റെ തസ്കോപ് , ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയുമായി സ്ഥലം വിട്ടു. ആരോഗ്യ കേന്ദ്രം ജീവനക്കാരൻ എസ്. എൽ .അജീഷ് ഖാൻ നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രൂവരി ഒൻപതിനു രാത്രി എട്ടു മണിക്കും 10 ന് രാവിലെ ഒൻപത് മണിക്കും ഇടയിലായിരുന്നു മോഷണം നടന്നതെന്നു പരാതിയിൽ പറഞ്ഞു. കോപ്പർട്ടിയും സ്റ്റതസ്കോപ്പും മോഷണം പോയത് പൊലീസിനെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും അമ്പരപ്പിലാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം സാധനങ്ങൾ മോഷണം പോകുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നു പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page