തളങ്കര സബ് പോസ്റ്റ്‌ ഓഫീസ് അടച്ചുപൂട്ടില്ല: പൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചെന്നു പി എം ജി യുടെ ഉറപ്പ്

തിരുവനന്തപുരം: വരുമാനം കുറവാണെങ്കിലും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് തളങ്കര സബ് പോസ്റ്റ്‌ ഓഫീസ് നിലവിലുള്ള സ്ഥലത്ത് തന്നെ പ്രവർത്തിക്കുമെന്ന് കേരള ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറലിന്റെ ചുമതല വഹിക്കുന്ന സയീദ് റാഷിദ്,എൻ.എ നെല്ലിക്കുന്ന് എം.എൽ.എയെ രേഖാമൂലം അറിയിച്ചു.പോസ്റ്റ്‌ മാസ്റ്റർ ജനറലിനെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് എം.എൽ.എ നിവേദനം നൽകിയിരുന്നു. വിഷയം വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് അന്ന് എം.എൽ.എക്ക് ഉറപ്പ് ലഭിച്ചിരുന്നു. വരുമാനം കുറഞ്ഞ പോസ്റ്റ്‌ ഓഫീസ് അടച്ചു പൂട്ടാനുള്ള ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് തളങ്കര സബ് പോസ്റ്റ്‌ ഓഫീസ് പൂട്ടാൻ തീരുമാനിച്ചതെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ എം.എൽ.എക്കയച്ച കത്തിൽ പറയുന്നു. പക്ഷെ തളങ്കരയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം തളങ്കര സബ് പോസ്റ്റ്‌ ഓഫീസ് നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് പി.എം.ജി എം.എൽ.എയെ അറിയിച്ചത്.തളങ്കര പോസ്റ്റ്‌ ഓഫീസ് പരിധിയിലുള്ള ജനങ്ങൾക്ക് തപാൽ വ്യവഹാരം വർധിപ്പിക്കാനും സേവിംഗ് ബാങ്ക് ബിസിനസ്സ് ഉയർത്താനും അവബോധം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page