കാസർകോട് : അറബ് ഹെൽത്ത് 2026ന്റെ ഭാഗമായി കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ.ആസ്റ്റർ ബൂത്ത് സന്ദർശിചു.ജിസിസി മേഖലയിലും ഇന്ത്യയിലും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ശക്തമായ സാന്നിധ്യത്തെ എടുത്തുകാണിക്കുന്നതായിരുന്നു അറബ് ഹെൽത്ത് ആസ്റ്റർ ബൂത്ത്.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പനും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പനും സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ച് മന്ത്രിയെ പരിചയപ്പെടുത്തി. ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളുടെ പിന്തുണയോടെ, പ്രൈമറി, സെക്കൻഡറി, ടെർഷ്യറി, ക്വാർട്ടേണറി സേവനങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററിന്റെ സമഗ്ര പരിചരണ മാതൃക എടുത്തുകാട്ടി .
ദക്ഷിണേന്ത്യയിൽ എല്ലാവർക്കും ലഭ്യമാകും വിധ മുള്ള മികച്ച ആരോഗ്യ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൽ ആസ്റ്റർ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയെ മന്ത്രി ശ് ളാഘിച്ചു.






