കാസർകോട്: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട ; കെഎസ്ആർടിസി ബസ് ബസ്സിൽ കടത്തി കൊണ്ടുവന്ന 12.640 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് പ്രകാശ് ഡോഗ്ര ( 37 )യാണ് പിടിയിലായത്. മംഗ്ളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷിജിൻ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. 13 പൊതികളായാണ് കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ജി. ആദർശ് , ശ്രീനിവാസൻ പത്തിൽ, പ്രമോദ് കുമാർ ,പ്രിവന്റീവ് ഓഫീസർന്മാരായ പ്രജിത് കുമാർ , മധു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടി മുതലും കുമ്പള എക്സൈസിനു കൈ മാറി.






