കാസർകോട്: കാനത്തൂര്‍ ഗോപി ആന്‍റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കാനത്തൂരില്‍ നടന്നു വരുന്ന സെവന്‍സ് ഫ്ളഡ്ലൈറ്റ് ടൂര്‍ണ്ണമെന്‍റിലെ ആദ്യ സെമിഫൈനൽ ഇന്ന് നടക്കും. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഗോപി ആന്‍റ് നാണു കാനത്തൂര്‍ ,കാര്‍ഗില്‍ എഫ് സി ബോവിക്കാനത്തിനെ നേരിടും.ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗറിനെ പരാജയപ്പെടുത്തിയാണ് ഗോപി ആന്‍റ് നാണു കാനത്തൂരും കളിദാസ കാറഡുക്കയെ പരാജയപ്പെടുത്തിയാണ് കാര്‍ഗില്‍ എഫ് സി ബോവിക്കാനവും സെമിഫൈനലില്‍ പ്രവേശിച്ചത്.
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ അല്ലാമ നഗർ .കെ എഫ് സി കാറഡുക്കയെ നേരിടും.






