കാസര്‍കോട്: കോടോംബേളൂര്‍ പഞ്ചായത്തിലെ ഗാഡിപ്പള്ളയില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ശേരി, കാലായിയിലെ പി സി രാജു (66)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിനു സമീപം തൂങ്ങിയ നിലയില്‍ കണ്ടത്.
സഹോദരന്‍ ജോസ് നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു.






