കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് 8 ജനറൽ സെക്രട്ടറിമാർ കൂടി; പുതിയ ജന.സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

കാസർകോട്: കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് 8 ജനറൽ സെക്രട്ടറിമാരെ കൂടി സംസ്ഥാന പ്രസിഡൻറ് നിയോഗിച്ചു. നേരത്തെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടായിരുന്ന വരെയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുള്ളത്. രാജൻ പെരിയ, ബലരാമൻ നമ്പ്യാർ, ഡിഎംകെ മുഹമ്മദ് , കെ വാരിജാക്ഷൻ, തോമസ് മാത്യു, കെ ലക്ഷ്മണപ്രഭു എന്നിവരെയാണു കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചതെന്നു കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനിൽ അറിയിച്ചു. കെ. പി. സി.സി. പ്രസിഡൻറ് സണ്ണി ജോസഫ് ആണ് ഇവരെ ജില്ലാ ജന. സെക്രട്ടറിമാരായി നിയോഗിച്ചതെന്ന് അറിയിപ്പിൽ പറഞ്ഞു. നിലവിൽ ഡിസിസിക്ക് 20 ജനറൽ സെക്രട്ടറിമാർ ഉണ്ട്. അവർക്ക് പുറമേയാണ് എട്ടു ജനറൽ സെക്രട്ടറിമാരെ കൂടി നിയോഗിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page