മാധ്യമ അവാർഡ് വിതരണവും കലാകാരൻമാർക്കുള്ള അനുമോദനവും; ജനയുഗം കലാസന്ധ്യ :15 ന്

കരിന്തളം:കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർഷങ്ങളായി കലാ-സാംസ്ക്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന കാട്ടിപ്പൊയിൽ പള്ളം ജനയുഗം കലാ സാംസ്ക്കാരിക സമിതി 15 ന് കാട്ടിപ്പൊയിൽ പള്ളം ഗ്രൗണ്ടിൽ “കരിന്തളത്തിൻ്റെ കണ്ണാടി” പത്ര, ദൃശ്യ മാധ്യമ അവാർഡ് ദാനവും വിവിധ മേഖലകളിൽ നിന്നുള്ള കലാകാരൻമാർക്കുള്ള അനുമോദവും ,ആദരവും സംഘടിപ്പിക്കുന്നു.ഇതോടനുബന്ധിച്ചു വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികഉണ്ടായിരിക്കും .ഫുട്ബോൾ ടൂർണ്ണമെന്റൂം ഉണ്ടായിരിക്കുന്നതാണ്.
.7 മണിക്ക് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി കെ കെ സോയ നിർവഹിക്കും. ജനയുഗം കലാ സാംസ്‌കാരിക സമിതി പ്രസിഡൻറ് മേരി ജോർജ് അധ്യക്ഷത വഹിക്കും. ചിരുതമ്മ (നാടൻ പാട്ട്) ,കെ.കുഞ്ഞികൃഷ്‌ണൻ (സാമൂഹ്യ മേഖല )എന്നിവരെ ആദരിക്കും.കലാകാരന്മാർക്കുള്ള അനുമോദനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കൃഷ്ണൻ നിർവഹിക്കും. സതീശൻ കാളിയാനം (എഴുത്തുകാരൻ)),
ലിജീഷ് (ക്യാമറാമാൻ),
റിജിന പ്രമോദ് & ടീം (നൃത്തം),
കരിന്തളത്തിന്റെ കണ്ണാടി പത്ര, ദൃശ്യമാധ്യമ അവാർഡ് ജന്മദേശം ലേഖകൻ വാസു കരിന്തളം, ബാബു എന്നിവർക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.രാജൻ വിതരണം ചെയ്യും.
മത്സര പരിപാടികളിൽ വിജയികലാകുന്നവർ ക്കുള്ള സമ്മാനദാനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ നൽകും.സാംസ്കാരിക സമിതി സെക്രട്ടറി എൻ പുഷ്പരാജൻ സ്വാഗതം പറയും.
തുടർന്ന് ഹൊറർ-റൊമാന്റിക്- ത്രില്ലർ ഷോർട്ട് ഫിലിം ഭൂതാലയം പ്രദർശനവും,വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും അരങ്ങേറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page