ആലംപാടി: ആസ്ക് ആലംപാടിയുടെ അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗ് 13 നു ആസ്ക് ഗ്രൗണ്ടിൽ ആരംഭിക്കും. ലോഗോ പ്രകാശനം സീബീസ് ഗ്രുപ്പോഫ് ചെയർമാൻ സി ബി മുഹമ്മദ് നിർവഹിച്ചു ദുൽദുൽ, ആപാസ്, സസ, ടെക്സോൺ, മനാമ, പനാമ, ബൂം ബൂം, മദകത്തിൽ, എന്നീ എട്ട് ടീമുകൾ ഏറ്റുമുട്ടും.
പരിപാടിയിൽ ക്ലബ് ഭാരവാഹികളായ സിദ്ദിഖ് എം, ജീലാനി, ആസ്ക് ജി സി സി പ്രസിഡന്റ് ജാബു, പ്രീമിയർ ലീഗ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.






