പെരിയ,കല്യോട്ട് ഇരട്ടക്കൊല: കൃപേഷിനും ശരത്‌ലാലിനും സ്മാരക മന്ദിരം പണിയുന്നു; സ്ഥലം കണ്ടെത്തി, തറക്കല്ലിടല്‍ ഫെബ്രുവരി 17ന് രക്തസാക്ഷിത്വ ദിനത്തില്‍

കാസര്‍കോട്: പെരിയ, കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ പേരില്‍ കല്യോട്ട് സ്മാരക മന്ദിരം പണിയുന്നു. തറക്കല്ലിടല്‍ ഫെബ്രുവരി 17ന് രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ നടക്കും.
കല്യോട്ട് ടൗണിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാരക മന്ദിരം പണിയുന്നത്. ഇതിനായി സ്ഥലം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടക്കുമെന്നാണ് സൂചന. തറക്കല്ലിടലും ഈ വര്‍ഷത്തെ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയും വന്‍ സമ്മേളനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഇതു സംബന്ധിച്ച തീരുമാനവും ഏതാനും ദിവസങ്ങള്‍ക്കുള്ളിലുണ്ടാവും.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സിബിഐയാണ് അന്തിമാന്വേഷണം നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page