കാസര്‍കോട്: എട്ടുവയസ്സുള്ള മകളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയ യുവതിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ്ഗ്, കുശാല്‍ നഗറിലെ ആയിഷത്തുല്‍ സഫൂറ (32)യെയും മകളെയുമാണ് കാണാതായത്. മാതാവ് കെ പി റഹ്‌മാബിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് ആയിഷത്തുല്‍ സഫൂറ മകളെയും കൂട്ടി ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറയുന്നു.രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.







