മൊഗ്രാൽ ;കേരള ടീമിന് വേണ്ടി ജേഴ്സി അണിഞ്ഞ ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദ് എംഎൽ നാളെ ഉച്ചയോടെ നാട്ടിലെത്തും.
ഉച്ചയ്ക്ക് വന്ദേ ഭാരതിൽ കാസർകോട് എത്തുന്ന ചിച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിക്കും. തുടർന്ന് മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്തുനിന്ന് മൊഗ്രാൽ ടൗണിലേക്ക് ആനയിച്ച് ക്ലബ് പരിസരത്ത് സ്വീകരണം നൽകും.സന്നദ്ധ സംഘടനകളും മറ്റും ഷാൾ അണിയിച്ച് അനുമോദിക്കും.
സ്വീകരണ പരിപാടിയിൽ മുഴുവൻ ഫുട്ബോൾ പ്രേമികളും,നാട്ടുകാരും പങ്കെടുക്കണമെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്,സെക്രട്ടറി ആസിഫ് ഇക്ബാൽ,ട്രഷറർ റിയാസ് മൊഗ്രാൽ അറിയിച്ചു.






