ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസാദ് നഗറിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ജഡം കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് വേര്‍പ്പെടുത്തുകയായിരുന്നു. അടുത്തിടെയാണ് നിയമപരമായി ആ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നു അറിയുന്നു.
ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നു പാപ്പു ആണ്‍സുഹൃത്ത് സന്ദേശുമൊത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരു സുഹൃത്തുക്കളും തമ്മില്‍ കലഹമുണ്ടായിരുന്നതായും സംസാരമുണ്ട്. ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്. അഭിനയത്തിലും അനുകരണത്തിലും അതീവ തല്‍പ്പരയായിരുന്നു. ഇടക്കാലത്തു സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page