57കാരി മകളുടെ വീട്ടിലെ ബാത്ത്‌റൂമിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

കുമ്പള: 57കാരിയെ മകളുടെ വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു.
കാസര്‍കോട് ചൂരി സ്വദേശിനിയും കുന്നില്‍ മുഹമ്മദിന്റെ മകളുമായ അസ്മ (57)യെയാണ് സീതാംഗോളി മുഖാരിക്കണ്ടത്തെ മകള്‍ ഷംസീനയുടെ വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടു മൂന്നു മണിയോടെയായിരുന്നു സംഭവം. അസ്മയ്ക്ക് നേരിയ തോതില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയുന്നു. വിവരമറിഞ്ഞു പൊലീസ് സംഭവസ്ഥലത്തെത്തി. പെട്രോള്‍ ഒഴിച്ചു സ്വയം തീ കൊളുത്തിയതാവുമെന്നു സംശയിക്കുന്നു. തീപിടിച്ചു ശരീരമാസകലം പൊള്ളലേറ്റ നിലയിലാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. ഇവര്‍ക്കു ഒരു മകനുമുണ്ട് ഷഹനാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page