ന്യൂഡൽഹി : ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിൽ അമേരിക്ക ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന 50% വ്യാപാര ചുങ്കം 18% ആയി കുറച്ചു. കരാർ പ്രസ്താവന അനുസരിച്ച് വർഷംതോറും അമ്പതിനായിരം കോടി ഡോളറിന്റെ പരസ്പര വ്യാപാരം നടക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.സംയുക്ത കരാറിൽ ഇരു രാജ്യങ്ങളും 13ന് ഒപ്പുവയ്ക്കും.ഇരു രാജ്യങ്ങളിലേക്കും ഉള്ള കാർഷികോല്പന്ന ഇറക്കുമതിയെ ചുങ്കത്തൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന തേയില,കാപ്പി, സുഗന്ധദ്രവ്യങ്ങൾ, വെളിച്ചെണ്ണ, വെജിറ്റബിൾ വാക്സ്, കശുവണ്ടി, പേരയ്ക്ക, മാമ്പഴം, മരുന്നുകൾ, സ്മാർട്ട്ഫോൺ , രത്നങ്ങൾ, വജ്രങ്ങൾ, വിമാനഭാഗങ്ങൾ, പപ്പായ, പൈനാപ്പിൾ,കിവി, കൂൺ, വെജിറ്റബിൾ റൂട്ട്സ് ,ബാർലി ബേക്കറി സാധനങ്ങൾ, കൊക്കോ ഉൽപ്പന്നങ്ങൾ, എള്ള്, പഴവർഗങ്ങൾ, പച്ചക്കറികൾ ,ജനറ്റിക് മരുന്നുകൾ തുടങ്ങിയവയ്ക്ക് അമേരിക്കയിൽ നികുതി ഒഴിവാക്കുകയും അതേസമയം മറ്റു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം ഉൽപ്പന്നങ്ങൾക്ക് അമേരിക്ക നിലവിലെ നികുതി നിലനിർത്തുകയും ചെയ്യുന്നത് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ വൻ വിപണി തുറക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷയുണ്ട്. അതേ സമസമയം അമേരിക്കയിൽ കാർഷിക മേഖലയ്ക്ക് 50 ശതമാനത്തിലേറെ ഉൽപാദന സബ്സിഡി നിലവിലുള്ളതിനാൽ, അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്കു അമേരിക്കൽ ഇൻഡ്യൻ കാർഷികോൽപ്പന്നങ്ങളെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാനാവും എന്നാണ് ഇന്ത്യൻ കർഷകരുടെ വേവലാതി. അതിനാൽ കരാർ കൊണ്ട് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിക്കുന്നത്ര വലിയ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് അവർ ഉത്കണ്ഠപ്പെടുന്നു. അതേസമയം അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളെ ഇന്ത്യയിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയത് മൂലം അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇൻഡ്യൻ കാർഷികോൽ പ്പന്നങ്ങളെക്കാൾ കുറഞ്ഞ വിലക്കു ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകുമെന്നും ഇന്ത്യൻ കർഷകർ ആശങ്കപ്പെടുന്നു. ഇത് ഇന്ത്യൻ കർഷകർക്കും കാർഷിക മേഖലയ്ക്കും കനത്ത തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്. അമേരിക്കയിൽ അഞ്ച് വൻകിട ബഹുരാഷ്ട്ര കോർപ്പറേറ്റുകളാണ് കാർഷികഉൽപന്നങ്ങളുടെ കുത്തക ഉൽപാദനം നടത്തുന്നതെന്നും അതേസമയം ഇന്ത്യയിൽ 70% ജനങ്ങളുടെ ഉപജീവന മാർഗ്ഗമാണ് കൃഷിയെന്നും കർഷക സംഘടനകൾ പറയുന്നു. ഇന്ത്യയിലേക്കുള്ള അമേരിക്കൻ കാർഷികോൽപന്നങ്ങളുടെ ഇറക്കുമതി. കരാറിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേൽ 50% വ്യാപാര നികുതി അടിച്ചേൽപ്പിച്ചതിന് ഇടയാക്കിയ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി പൂർണമായും നിർത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കലും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രസ്താവിച്ചിരുന്നു. അതേസമയം ഇന്ത്യയുടെയും ഇന്ത്യൻ കാർഷിക-ക്ഷീരോൽപാദക മേഖലയുടെയും താല്പര്യങ്ങൾ പൂർണമായി സംരക്ഷിച്ചു കൊണ്ടായിരിക്കും ഇന്ത്യ – യുഎസ് വ്യാപാര കരാർ ഇന്ത്യയിൽ നടപ്പാക്കുകയെന്നു ഇന്ത്യ ആവർത്തിച്ച് പ്രസ്താവിച്ചു. കരാർ പ്രസ്താവനയെത്തുടർന്ന് ട്രമ്പ് പോസ്റ്റ് ചെയ്ത ഇൻഡ്യൻ ഭൂപടത്തിൽ പാക് അധീന കാശ്മീരും ചൈനീസ് അധീനതയിലുള്ള അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് അമേരിക്ക പുറത്തുവിട്ടിരുന്ന ഇന്ത്യൻ ഭൂപടങ്ങളിൽ പാക് അധീന കാശ്മീരിനെ വേർതിരിച്ചു രേഖപ്പെടുത്താറുണ്ടായിരുന്നു.







