ആദ്യ ബന്ധം നിലനില്‍ക്കെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം; താലികെട്ടുന്നതിനിടെ മണ്ഡപത്തിലെത്തി ആദ്യ ഭാര്യ; പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

ബെംഗളൂരു: ആദ്യ ബന്ധം നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം ആദ്യ ഭാര്യ തടഞ്ഞു. താലി കെട്ടുന്നതിന് തൊട്ടുമുമ്പാണ് മണ്ഡപത്തില്‍ പൊലീസുമായെത്തി ആദ്യഭാര്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞത്. താനുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് നിയമപരമായി മോചനം നേടാതെയാണ് രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് ഒരുങ്ങിയതെന്ന് യുവതി ആരോപിച്ചു.

ബെംഗളൂരു സ്വദേശിയായ ഹരിപ്രസാദ് ആണ് ആദ്യ ഭാര്യ ലേപാക്ഷിയെ വഞ്ചിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. 2014ലാണ് ഹരിപ്രസാദ് ലേപാക്ഷിയെ വിവാഹം കഴിച്ചത്. എട്ടാം ക്ലാസ് മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സാഹസികമായായിരുന്നു വിവാഹം. 10 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.

എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. അതിനിടെയാണ് ഹരിപ്രസാദ് മാണ്ഡ്യ ജില്ലയിലെ പുണ്യശ്രീ എന്ന യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. രണ്ടാം കെട്ടാണെന്ന് പറയാതെയായിരുന്നു വിവാഹം. എടയൂരിലെ എസ്.എല്‍.എന്‍ കല്യാണ മണ്ഡപത്തില്‍ കഴിഞ്ഞദിവസമാണ് ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്.

താലികെട്ടുന്ന അവസരത്തില്‍ അവിടെ എത്തിയ ലേപാക്ഷി ഇത് ഭര്‍ത്താവിന്റെ രണ്ടാംവിവാഹമാണെന്നും തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വധുവിന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെ വിവാഹത്തില്‍ നിന്നു അവര്‍ പിന്‍മാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page