കാസർക്കോട്:ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുഡ്‌ലു വിലെ അന്തരിച്ച റേഷൻ വ്യാപരി എം.എ.രഘുനാഥിന്റെ കുടുംബ സഹായ ഫണ്ട് സംസ്ഥന പ്രസിഡന്റ് ജോണി നെല്ലൂർ രഘുനാഥിന്റെ ഭാര്യ കെ.ഹേമലത ക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് സതീശൻ അധ്യക്ഷ വഹിച്ചു.സംസ്ഥാനസെക്രട്ടറി ടി.മുഹമ്മദലി, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദു ,താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണ നായിക്, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ പിള്ള , വർക്കിംഗ് പ്രസിഡന്റ് മോഹനൻ പിള്ള, സംസ്ഥാന ട്രഷറർ എൻ.മഹമ്മദലി, പി.കെ.അബ്ദുൽ റഹ്‌മാൻ ,കെ.നടരാജൻ ,സജീവ് ജില്ലാ സെക്രട്ടറി കെ.ശശിധരൻ ,പി.ലോഹിതാക്ഷൻ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞടുക്കപ്പെട്ട ബെളിഞ്ച യിലെ റേഷൻ വ്യാപാരി സുധാമ ഗോസാഡ യെ ആദരിച്ചു .








