കാസര്‍കോട്: ടൂര്‍ കൊണ്ടുപോയി വാഗ്ദാനം ചെയ്ത സര്‍വീസ് നല്‍കാതെ വഞ്ചിച്ചതായി പരാതി. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് അസി.പ്രൊഫസര്‍ ടി.സബിതയുടെ പരാതിയില്‍ ഫ്യൂച്ചര്‍ ഫ്‌ളൈ കമ്പനിക്കും സ്റ്റാഫിനും എതിരെ കുമ്പള പൊലീസ് കേസെടുത്തു. 4,49,500 രൂപയ്ക്കാണ് കോളജ് അധികൃതരും ടൂര്‍ കമ്പനിയും ധാരണയില്‍ എത്തിയിരുന്നതെന്ന് പരാതിയില്‍ പറഞ്ഞു.
ധാരണ പ്രകാരം 2025 നവംബര്‍ 28 മുതല്‍ 2026 ജനുവരി 26 വരെയുള്ള തീയതികളിലായി ടൂര്‍ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് 3,32,000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. എന്നിട്ടും വാഗ്ദാനം ചെയ്ത സര്‍വീസ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







