മൊഗ്രാല്‍: ഫുട്‌ബോളിന്റെ നാട്ടിലെ പ്രാദേശിക ടീമുകളിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ അണ്ടര്‍-20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
9ന് (തിങ്കളാഴ്ച) 4.30ന് മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തെ കുത്തിരിപ്പ് മുഹമ്മദ് ‘സോക്കര്‍ സിറ്റി’യിലാണ് ടൂര്‍ണമെന്റ്. 14ന് സമാപിക്കും. മൊഗ്രാലിലെ എട്ടോളം പ്രാദേശിക ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.’ലോഗോ’കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുള്‍ ഖാദര്‍ ഹാജി പ്രകാശനം ചെയ്തു.
സന്തോഷ് ട്രോഫിയില്‍ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം എം എല്‍ ദില്‍ഷാദ് നേടിയ ‘ഗോള്‍’ഓരോ മൊഗ്രാല്‍ക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മൊഗ്രാലില്‍ നിന്നും ഇനിയും കൂടുതല്‍ ദില്‍ഷാദുമാര്‍ ഉണ്ടാവട്ടെ എന്നും വി പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
നൗഷാദ് കോട്ട അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍,
ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡന്റ് മക്ദൂം, ടി.എം.ഷുഹൈബ്, ബി എന്‍ മുഹമ്മദ് അലി, എം ജി. റഹ്‌മാന്‍, ടി കെ ജാഫര്‍, അബ്ദുള്ള ഗ്രീന്‍പീസ്, അഷ്ഫാന്‍ ചൈന, മൊയ്തുച്ച, അലി, നൂഹ് സെല്ലു കടവത്ത്,
ബാത്തി, തസ്രീഫ്, ഗാലിബ്, ജബ്ബാര്‍, ഖാദര്‍ പ്രസംഗിച്ചു.






