കാസര്‍കോട്: ചിന്മയമിഷന്‍ 75-ാം വാര്‍ഷികം അമൃത മഹോത്സവമായി ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.
7ന് വിദ്യാനഗര്‍ ക്യാമ്പസില്‍ സാമൂഹിക ഹനുമാന്‍ ചാലിസാഹവനം,
ഭഗവദ് ഗീത സമൂഹ പാരായണം, ചിന്മയ മിഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒമ്പതാമത് വീടിന്റെ താക്കോല്‍ദാനം, ചിന്മയ അമൃത യാത്ര സ്വീകരണം എന്നിവയാണ് പ്രധാന പരിപാടികള്‍.
ചിന്മയമിഷന്റെ 75-ാം വാര്‍ഷികം ലോകമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, ബദിയട്ക്ക, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം കേന്ദ്രങ്ങള്‍ സംയുക്തമായി ശനിയാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ഹനുമാന്‍ ചാലീസാഹവനം നടത്തും. രാവിലെ 10മണി മുതല്‍ 108 ഹോമകുണ്ഡങ്ങളിലായി നടക്കുന്ന ഹവനത്തില്‍ തിരുവനന്തപുരം ചിന്മയമിഷന്‍ ആചാര്യന്‍ ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ കാര്‍മ്മികത്വം വഹിക്കും. എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദഭാരതി, കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി, ചിന്മയ മിഷന്‍ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്വാനന്ദ സരസ്വതി, ബ്രഹ്‌മചാരിണി ദിശാ ചൈതന്യ എന്നിവര്‍ പങ്കെടുക്കും. ഭഗവദ്ഗീത പതിനഞ്ചാം അദ്ധ്യായം, ഗീതാ പഞ്ചാമൃതം എന്നിവയുടെ സമൂഹ പാരായണം ഉണ്ടായിരിക്കും.






