പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സ്ത്രീകളെ പഠിപ്പിച്ച് യുവതി സമ്പാദിച്ചത് കോടിക്കണക്കിന് രൂപ

ബീജിംഗ്: പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സ്ത്രീകളെ പഠിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച യുവതിക്കതിരെ ചൈനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഷൗ യുവാന്‍ എന്ന 40കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിന് ഒരു പ്രത്യേകസമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘സെക്ഷ്വല്‍ ഇന്റലിജന്‍സ് ഇന്‍സ്ട്രക്ടര്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന യുവതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

ഷൗ നേരത്തെ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു. അടുത്തിടെയാണ് കൂടുതല്‍ പണം സമ്പാദിക്കാനായി വേറിട്ട കോഴ്‌സുമായി എത്തിയത്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു കോഴ്‌സ്. പുരുഷന്മാരുടെ ശ്രദ്ധ എങ്ങനെ നേടിയെടുക്കാം എന്നാണ് യുവതി പ്രധാനമായും പഠിപ്പിക്കുന്നത്.

പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച കോഴ്സിന് 88,000 യുവാന്‍ (11,45,457 രൂപ) വരെയാണ് ഇവര്‍ വാങ്ങുന്നത്. ചിലപ്പോള്‍ ഇത് ഒരുലക്ഷം യുവാന്‍ വരെ ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകളാണ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി കോഴ്‌സ് പഠിക്കാനായി യുവതിയെ സമീപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2427 ദശലക്ഷം യുവാന്‍ വരുമാന(ഏകദേശം 31 കോടി)മാണ് യുവതി ഈ കോഴ്‌സിലൂടെ നേടുന്നത്. യുവതിയുടെ കോഴ്‌സിനെതിരെ അടുത്തിടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page