കാഞ്ഞങ്ങാട് : ശ്രീ വാഴക്കോടൻ തറവാട് നവീകരണ കലശാഭിഷേകവും, കളിയാട്ട മഹോത്സവവും
24, 25, 26, 27 തീയ്യതികളിൽ നടക്കും.ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ബി.ദാമോദരൻ കരിന്തളം അധ്യക്ഷത വഹിച്ചു. ഗോപി വാട്ടടുക്കം, തമ്പാൻ മേക്കാട്ട്, നാരായണൻ എടമുണ്ട,മനോജ്,രാജമോഹൻ കരിന്തളം,ശശികല നെല്ലിക്കാട്ട്,ബാലകൃഷ്ണൻ വാഴക്കോട്,സുരേന്ദ്രൻ വാഴക്കോട്,വി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി ബി ദാമോദരൻ (ചെയ),ഗോപി വാട്ടടുക്കം,മധുസൂദനൻ മധുരംമ്പാടി (വൈ ചെയ),വി ഉണ്ണികൃഷ്ണൻ (ജന കൺ),രതീഷ് ആയംകോട്,വിദ്യ ഉദയപുരം (ജോ : കൺ),ബാലകൃഷ്ണൻ വാഴക്കോട് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു . സബ് കമ്മിറ്റികളും രൂപീകരിച്ചു.






