തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.
പത്തിലധികം തവണ ജലപീരങ്കി പ്രയോഗിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ വെള്ളത്തില്‍ കുളിച്ച് നിലത്തുവീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.







