ബി ഡി കെ കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


ചെറുവത്തൂർ : സന്നദ്ധ രക്തദാനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായ ബ്ലഡ് ഡൊണേർസ് കേരള ജില്ലാ കമ്മിറ്റി ഓഫീസ് ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്തു.
കണ്ണങ്കൈ വില്ലേജ് ഓഫീസിനടുത്ത് പഞ്ചായത്ത് പ്രസിഡൻറ് ടി നാരായണൻ ഉദ്ഘാടനം നിർവഹിച്ചു .
മെമ്പർ എം ശോഭ മുഖ്യാതിഥിയായി.
രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന ബിഡികെ യുടെ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡൻ്റ് അഭിനന്ദിച്ചു.
ജില്ല വൈ പ്രസി മനോജ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷെരീഫ് മാടാപ്പുറം, ജയൻ ചെറുവത്തൂർ, രതീഷ് പള്ളിക്കര, ബി ഡി കെ എയ്ഞ്ചൽ സിന്ധു എരവിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ ബഷീർ അരീക്കോടൻ, ഷോണി കെ ജോർജ് എയ്ഞ്ചൽസ്, സെക്രട്ടറി നിമിഷ , നിമിഷ മനോജ്‌,യാസർ ബി സി, അജിത് കുമാർ, അനിൽ കുമാർ, സുനിൽ കീഴ്മാല, സിഞ്ചു, അഭിലാഷ് കാളിന്ദി, മറിയം ബീവി , ജിഷ ഗിരിധർ,ആശ ബിന്ദി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page