ഇടുക്കി: തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. മൂന്ന് ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഇടുക്കി ഡി ടി ഒ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശിച്ചു.സംഗതി വൈറലായെങ്കിലും ആരും പരാതി നൽകിയിട്ടില്ല. അതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം കെഎസ്ആർടിസി ജീവനക്കാർ വിശദീകരണവുമായി രംഗത്തുണ്ട്. ആക്രമിച്ചത് ഇടുക്കി യൂണിറ്റിലെ ജീവനക്കാരെല്ലെന്ന് അവർ പറയുന്നു.മദ്യപിച്ചു ബസിൽ ബഹളമുണ്ടാക്കിയ ആളെയാണ് ആക്രമിച്ചത് എന്നും പറയുന്നുണ്ട്. പരാതിയില്ലെങ്കിലും പ്രശ്നം ഗൗരവമുള്ളതാണെന്ന് പൊതുവേ പറയുന്നു.







