കുമ്പള ടോള്‍ പ്ലാസ: എ കെ എം അഷ്‌റഫ് എം എല്‍ എ മുഖ്യമന്ത്രിക്കു പരാതി നല്‍കി

കാസര്‍കോട്: നാഷണല്‍ ഹൈവേ കുമ്പള ടോള്‍ ബൂത്തിലെ യാത്രക്കാര്‍ക്കു നേരെയുള്ള പൊലീസ് ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ടോള്‍ നല്‍കിയ യാത്രക്കാരന്റെ കാറിനു ടോള്‍ ബൂത്തിലെ ബാരിയര്‍ ഇടിച്ചു കേടുപാടുണ്ടായെന്നും അതു ചോദ്യം ചെയ്ത യാത്രക്കാരനെ കുമ്പള സി ഐ യുടെ നേതൃത്വത്തില്‍ കാറില്‍ നിന്നു വലിച്ചിഴച്ചുവെന്നും പ്രസ്താവനയില്‍ അഷ്‌റഫ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.ടോള്‍ ഗേറ്റ് പിരിവുകാരെപ്പോലെയാണ് പൊലീസ് നിലപാടെന്നു …

സമസ്ത 100-ാം വാര്‍ഷികം: എക്‌സ്‌പോ ഉദ്ഘാടനം വൈകിട്ട്

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എക്‌സ്‌പോ ഇന്നു വൈകിട്ട് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി റഹീംഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമേ പ്രദര്‍ശന നഗരിയിലേക്കു പ്രവേശനമുണ്ടാവുകയുള്ളൂ. തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി എട്ടുവരെ പുരുഷന്മാര്‍ക്കു പ്രദര്‍ശനം കാണാം. തദ്ദേശീയ- ദേശീയ-അന്തര്‍ ദേശീയ പാരമ്പര്യങ്ങളും ചരിത്രശേഷിപ്പുകളും കണ്ടു പിടിത്തങ്ങളും കലാ- സാംസ്‌ക്കാരിക ചരിത്രവും സമൃദ്ധികളും ധാര്‍മ്മിക- മാനവിക ദൃശ്യപ്പൊലിമകളും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനത്തിനു പുറമെ സെമിനാറുകളും സിമ്പോസിയങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്‌ നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടു വരാന്തയില്‍ റീത്ത്!. സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പ്, തൃച്ഛംബരത്തെ വീട്ടിലാണ് റീത്ത് വച്ചത്. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ‘ആര്‍ ഐ പി രാഹുല്‍’ എന്നാണ് റീത്തില്‍ എഴുതിയിട്ടുള്ളത്.രാഹുല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

ഹൊസങ്കടിയില്‍ യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും അര്‍ദ്ധനഗ്ന വീഡിയോ പകര്‍ത്തിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ലോഡ്ജ് മുറിയിലേയ്ക്ക് അതിക്രമിച്ചു കയറി യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും അര്‍ദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബഡാജെ, കജൂര്‍, മാലിയിലെ ടി കെ മുഹമ്മദ് ഫൈസല്‍ (42)ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മഞ്ചേശ്വരം, പിരാട്മൂല സ്വദേശിയും കടമ്പാറില്‍ താമസക്കാരനുമായ കെ എ ഹാരിസി(40)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസിനാസ്പദമായ …

കാറഡുക്ക അഗ്രി. വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്: പള്ളിക്കര, പൈവളിഗെ, ഏത്തടുക്ക, നെക്രാജെ സ്വദേശികളായ 4 പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടി രൂപ തട്ടിപ്പു നടത്തിയ കേസില്‍ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. പള്ളിക്കരയിലെ അബൂബക്കര്‍ (61), പൈവളിഗെ ബായാറിലെ അബ്ദുല്‍ അസീസ് (55), ഏത്തടുക്കയിലെ ആരിഫ് (43), നെക്രാജെ മൗവ്വാറിലെ ഷംസുദ്ദീന്‍ (41) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണിത്. തട്ടിപ്പുസംഘത്തെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്താന്‍ പറ്റിയ സ്ഥാപനങ്ങള്‍ കാണിച്ചു കൊടുക്കുകയും ഓരോ സ്ഥലത്തും തട്ടിപ്പ് എങ്ങനെ നടത്താമെന്ന് ആസൂത്രണം …

തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു

ഇടുക്കി: തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. മൂന്ന് ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഇടുക്കി ഡി ടി ഒ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശിച്ചു.സംഗതി വൈറലായെങ്കിലും ആരും പരാതി നൽകിയിട്ടില്ല. അതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം കെഎസ്ആർടിസി ജീവനക്കാർ വിശദീകരണവുമായി രംഗത്തുണ്ട്. ആക്രമിച്ചത് ഇടുക്കി യൂണിറ്റിലെ ജീവനക്കാരെല്ലെന്ന് അവർ പറയുന്നു.മദ്യപിച്ചു ബസിൽ ബഹളമുണ്ടാക്കിയ ആളെയാണ് ആക്രമിച്ചത് എന്നും പറയുന്നുണ്ട്. പരാതിയില്ലെങ്കിലും പ്രശ്നം ഗൗരവമുള്ളതാണെന്ന് പൊതുവേ പറയുന്നു.

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (64) അന്തരിച്ചു . പയ്യോളി തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ ഒരു മണിയോടെയായിരു ന്നു സംഭവം. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെൽഹിയിലായിരുന്ന എം.പി. നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ശ്രീനിവാസൻ കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ ഡിവൈ.എസ്.പി. ആയിരുന്നു. മകൻ: ഡോ. ഉജ്വൽ വിഗ്നേഷ് .