അബുദാബി: കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബകൂട്ടായ്മയായ പയസ്വിനി, അബുദാബി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ദിയാ ലക്ഷ്മി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോന്‍ ആധ്യക്ഷം വഹിച്ചു. ശ്രീകുമാര്‍ പടിഞ്ഞാറെക്കര അനുശോചന പ്രമേയവും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും വിനീത് കോടോത്ത് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
ഹരിപ്രസാദ് കരിച്ചേരി, വേണുഗോപാലന്‍ നമ്പ്യാര്‍, സുജിത്ത് വെള്ളിക്കോത്ത് സംസാരിച്ചു. വാരിജാക്ഷന്‍ ഒളിയത്തടുക്കയെ പ്രസിഡണ്ടായും ആനന്ദ്കുമാര്‍ പെരിയയെ സെക്രട്ടറിയായും ഹരിപ്രസാദ് മുല്ലച്ചേരിയെ ട്രഷററുമായി തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ, (രക്ഷാധികാരികള്‍), രമേശ് ദേവരാഗം, വിഷ്ണു തൃക്കരിപ്പൂര്‍ (വൈസ് പ്രസി.), ജിഷ പ്രസാദ്, സുജിത്ത് പരപ്പ (ജോ.സെക്ര.), സുജിത്ത് വെള്ളിക്കോത്ത് (ജോ.ട്രഷ.),സുനില്‍ പാടി (ഓഡിറ്റര്‍), രാധാകൃഷ്ണന്‍ ചെര്‍ക്കള (ഫിനാന്‍സ് കണ്‍.), ശ്രീകുമാര്‍ പടിഞ്ഞാറേക്കര (ജോ.കണ്‍.), ദിവ്യ മനോജ് (ആര്‍ട്‌സ് കണ്‍.), രതീഷ് പിജി (ജോ. കണ്‍.), സുധീഷ് ഇടയില്യം (സ്‌പോര്‍ട്‌സ് കണ്‍.), പ്രദീഷ് പാണൂര്‍ (ജോ.കണ്‍.), വിശ്വംഭരന്‍ കാമലോന്‍ (രജിസ്‌ട്രേഷന്‍ കണ്‍.), അനൂപ് കാഞ്ഞങ്ങാട് (ജോ.കണ്‍.), വിനീത് കോടോത്ത് (മീഡിയ കണ്‍.), ഉമേഷ് കാഞ്ഞങ്ങാട് (കളിപ്പന്തല്‍ കണ്‍.), വിഭ ഹരീഷ് (ജോ.കണ്‍.), ശ്രീജിത്ത് കുറ്റിക്കോല്‍ (സാഹിത്യ വിഭാഗം കണ്‍.), ദീപ അനീഷ് (ജോ.കണ്‍.), ദീപ ജയകുമാര്‍, (വനിതാ വിഭാഗം കണ്‍.), ഷീത സുരേഷ് (ജോ.കണ്‍.), വേണുഗോപാലന്‍ നമ്പ്യാര്‍, സുദീപ് കണ്ണന്‍, ആശ വിനോദ്, ബിന്ദു ഉമേഷ്, നയന മനുപ്രസാദ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).







