തിരുവനന്തപുരം: ആശാവര്‍ന്മാരുടെയും അംഗണ്‍വാടി വര്‍ക്കര്‍ന്മാരുടെയും ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗണ്‍വാടി ഹെല്‍പ്പര്‍മാര്‍ക്കു 500 രൂപയും വര്‍ധിപ്പിച്ചു.
സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വര്‍ധനവ് വരുത്തി. സ്‌കൂള്‍ പാചക തൊഴിലാളികളുടെ കൂലിയില്‍ ദിവസം 25 രൂപ വര്‍ധിപ്പിച്ചു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റില്‍ പറഞ്ഞു.
ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ പഴയ ഓട്ടോകള്‍ മാറ്റി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ 40,000 രൂപയുടെ സഹായം, പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധന, ഒന്നാംക്ലാസ് മുതല്‍ 10-ാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ ഇന്‍ഷൂറുന്‍സ്, ഹരിത കര്‍മ്മ സേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷൂറന്‍സ്, പഞ്ചായത്തുകള്‍ തോറും സൗരോര്‍ജ്ജം സംഭരിച്ച് വിതരണം ചെയ്യാന്‍ പദ്ധതി, എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്, സഹകരണ മേഖലയില്‍ നിന്നു വിരമിച്ചവര്‍ക്ക് മെഡിസിപ്പ് മാതൃകയില്‍ ചികിത്സ, ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി, തിരുവനന്തപുരത്ത് വി എസ് അച്യുതാനന്‍ സെന്റര്‍.







